തളിപ്പറമ്പ്: പോലീസിന്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിതിന് ഗുഡ്സ് ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു.അഴീക്കോട് പൊയ്ത്തുംകടവിലെ മുണ്ടോൻ വീട്ടിൽ എം.ഹുസൈൻ(42)ന്റെ പേരിലാണ് കേസ്.
ഇന്നലെ വൈകുന്നേരം 5.45 നാണ് സംഭവം.ദേശീയപാതയിൽ ഇന്ത്യൻ കോഫി ഹൗസിന് സമീപം ട്രാഫിക് ഡ്യൂട്ടിയിൽ ഏർപ്പെട്ട തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശനെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.


പഴയങ്ങാടി മേൽപ്പാലം വഴി വാഹനഗതാഗതം നിരോധിച്ചതോടെ നൂറുകണക്കിന് ലോറികളും മറ്റ് വാഹനങ്ങളും ദേശീയപാത വഴി കടന്നുപോകാൻ തുടങ്ങിയതോടെ അഭൂതപൂർവ്വമായ ഗതാഗതപ്രളയമാണ് ദേശീയപാതയിൽ അനുഭവപ്പെടുന്നത്.
കോഫിഹൗസിന് സമീപം ഗതാഗതകുരുക്ക് ഉണ്ടെന്നുള്ള വിവരം ലഭിച്ചാണ് എസ്.ഐ കെ.വി.സതീശനും സി.പി.ഒ ഡ്രൈവർ ഷോവിത്തും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ച് കുരുക്ക് നീക്കാൻ ശ്രമിച്ചത്.വാഹനങ്ങൾ ഒറ്റവരിയായി കടത്തിവിടുന്നതിനിടയിൽ വരി തെറ്റിച്ചുവന്ന ഹുസൈൻ ഓടിച്ച കെ.എൽ-40 യു-8198 എന്ന ഗുഡ്‌സ് ഓട്ടോറിക്ഷ നിർത്താൻ എസ്.ഐ ആവശ്യപ്പെട്ടപ്പോൾ ദൂരെ മാറിവാഹനം നിർത്തി ഇറങ്ങിവന്ന ഹുസൈൻ നീ കണ്ടില്ലേ മറ്റ് വാഹനങ്ങൾ കടന്നുപോകുന്നത്, നിനക്കെന്താ കാര്യം എന്ന് ചോദിച്ച് എസ്.ഐയോട്തട്ടിക്കയറുകയായിരുന്നു.ഹുസൈനതിരെ കേസെടുത്ത പോലീസ് വാഹനം കസ്റ്റഡിലെടുത്തു.
Police case against goods autorickshaw driver for obstructing duty